യാത്ര
കഴിഞ്ഞ കുറെ വർഷങ്ങളായി വായന മാത്രമാണ് കൂട്ട്, അതും വല്ലപ്പോഴും മാത്രം. ഒരുപാടിഷ്ടപ്പെട്ടിരുന്ന ചിത്രരചനയും എഴുത്തും തയ്യലും ഒക്കെ ഏതോ ഭാവനാപേടകത്തിൽ പൂട്ടിട്ടു വച്ചിട്ട് ഒരു അമ്മയുടെയും ഭാര്യയുടെയും ഉദ്യോഗസ്തയുടേയും രൂപത്തിലേക്ക് എന്നെ തന്നെ ആവാഹിച്ചപ്പോൾ ഈ മദ്ധ്യവയസിൽ കുറച്ചു മോഹഭംഗങ്ങൾ മാത്രം കൂട്ട്. ഇതൊരു പരീക്ഷണമാണ്. പിന്നിട്ട വഴികളിലും ഇപ്പോൾ നടക്കുന്ന വഴിയിലെയും ചില ഏടുകൾ, ചില കഥാപാത്രങ്ങൾ, ചില സംഭവങ്ങൾ ഇവിടെ കുറിക്കുന്നു. വീണ്ടും എന്നിലെ എന്നെ തന്നെ കണ്ടെത്തലാണ് ഈ യാത്രയുടെ ലക്ഷ്യം. അഭിപ്രായങ്ങൾ അറിയിക്കുക.